കണ്ണപുരത്ത് വയോധികയെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണപുരം മൊട്ടമ്മൽ ഉമ്മിണിക്കുന്നിലെ കാർത്യായനി യെയാണ് വീടിന സമീപത്തെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 69 വയസ്സായിരുന്നു തിങ്കളാഴ്ച്ച വൈകിട്ട് 5 ഓടെയാണ് പരിസരവാസികൾ മൃതദേഹം കണ്ടെത്തിയത്. കണ്ണപുരം പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദ്ദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.