തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി വികസന സദസ് സംഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. തട്ടിക്കൂട്ട് പരിപാടിയാണ് സര്‍ക്കാര്‍ നടത്താന്‍ പോകുന്നത് എന്ന് സണ്ണി ജോസഫ് ഇരിട്ടിയിൽ പറഞ്ഞു. കേരളത്തിന് ഒരു പ്രയോജനമുണ്ടാ കില്ലെന്ന് പറഞ്ഞ അദ്ദേഹം കോടികണക്കിന് രൂപ ചിലവഴിച്ച നവകേരള സദസിന്റെ അവസ്ഥ എന്താണെന്നും ചോദിച്ചു. വെള്ളിയാഴ്ച്ച പകൽ 11 ഓടെ ഇരിട്ടിയിൽ മാധ്യമ പ്രവർത്തകരോട് സംസാരി ക്കുകയായിരുന്നു അദ്ദേഹം . പിരിവെടുത്തും സര്‍ ക്കാര്‍ ഖജനാവില്‍ നിന്ന് ചിലവഴിച്ചും 2023ല്‍ മുഖ്യ മന്ത്രി ഒരു പരിപാടി സംഘടിപ്പിച്ചിരുന്നല്ലോ. അതിന് എത്ര രൂപ ചിലവാക്കി.