കണ്ണൂർ - വളപട്ടണം റയിൽവേ സ്റ്റേഷനുകൾക്കിടയിൽ പന്നേൻപാറയിൽ റെയിൽവേ പാളത്തിൽ കരിങ്കൽ ചീളുകൾ കണ്ടെത്തി. സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികൾ പ പിടിയിൽ. കണ്ണൂർ ആർ.പി.എഫാണ് കുട്ടികളെ പിടികൂടിയത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് 12.15 ഓടെ വന്ദേഭാരത് കടന്നുപോകുമ്പോൾ ലോക്കോ പൈല റ്റാണ് പാളത്തിൽ കരിങ്കല്ലുകൾ കണ്ടത്. കണ്ണൂരിനും വളപട്ടണത്തിനു മിടെയിൽ പന്നേൻ പാറയിലാണ് പാളത്തിൽ കരിങ്കൽ ചീളുകൾ കണ്ടെത്തിയത്. ഇതേ തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് റെയിൽവെ പൊലിസ് നടത്തിയ അന്വേഷണത്തി ലാണ് വിദ്യാർത്ഥികൾ പിടിയിലായത്.