അമ്പാട്ടുപറമ്പിൽ രാജേഷിന്റെ വീടിനുള്ളിലാണ് മരപ്പട്ടി കയറിയത്. ഇന്ന് രാവിലെ 9 മണിയാണ് സംഭവം ശബ്ദം കേട്ട് നോക്കിയപ്പോഴാണ് തട്ടിനു മുകളിലായി മരപ്പട്ടിയെ വീട്ടുകാർ കണ്ടത്. ഉടൻതന്നെ വീട്ടുകാർ ഈരാറ്റുപേട്ടയിലെ സന്നദ്ധസേവന വിഭാഗമായ ടീം നന്മക്കൂട്ടം അംഗങ്ങളെ വിവരമറിയിക്കുകയായിരുന്നു.