മറയൂര്‍ ബാബു നഗര്‍ സ്വദേശി അഖില്‍ കൗസല്യ ദമ്പതികളുടെ മകള്‍ നഥന്യ ആണ് മറയൂര്‍ ഉദുമല്‍പേട്ട അന്തര്‍ സംസ്ഥാനപാതയില്‍ ചിന്നാര്‍ എസ് വളവിന് സമീപം ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ഓട്ടോറിക്ഷ മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഉദുമല്‍പേട്ടയിലെ ആശുപത്രിയില്‍ ചികിത്സക്കായി പോയി തിരികെ മറയൂരിലേക്ക് മടങ്ങും വഴിയാണ് അപകടം നടന്നത്. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍ ഓട്ടോറിക്ഷ തകര്‍ന്നു. നഥന്യ സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചതായാണ് വിവരം. അമരാവതി പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു.