കുന്നംകുളം പോലീസ് കസ്റ്റഡി മര്‍ദ്ദനക്കേസില്‍ ഉള്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. വിയ്യൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ നൂഹ്മാന്‍, മണ്ണുത്തി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സന്ദീപ് എസ്, തൃശ്ശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ശശിധരന്‍, തൃശ്ശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സജീവന്‍ കെ.ജെ എന്നിവരെയാണ് ഉത്തരമേഖല ഐ.ജി രാജ്പാല്‍ മീണ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്.