കച്ചി കയറ്റിവന്ന ലോറിയും, പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റതായി വിവരമുണ്ട്. ഇവരെ കടക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കച്ചി ലോറിയിലേക്ക് പിക്കപ്പ് വന്ന് ഇടിച്ചു കയറുകയായിരുന്നു എന്ന് പറയപ്പെടുന്നു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.