യുവതിയുടെ പിത്താശയത്തിൽ നിന്നും ഡോക്ടർമാർ നീക്കം ചെയ്തത് 222 കല്ലുകൾ. പത്തനംതിട്ട സ്വദേശിനിയായ നാല്പതുകാരി വീട്ടമ്മയുടെ പിത്താശയത്തിൽ നിന്നാണ് ഇത്രയും കല്ലുകൾ പുറത്തെടുത്തത്.അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയിൽ നടത്തിയ ശാസ്ത്രക്രിയയിലൂടെയാണ് കല്ലുകൾപുറത്തെടുത്തത്.ലൈഫ് ലൈൻ ആശുപത്രി ജനറൽ ആൻഡ് ലാപ്പറോസ്കോപ്പി വിഭാഗം തലവൻ ഡോ മാത്യൂസ് ജോണിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ലാപ്രോസ്കോപ്പിക് കോളിസിസ്റ്റെക്ടമി ശസ്ത്രക്രിയയിലൂടെയാണ് വലുതും ചെറുതുമായ 222 കല്ലുകൾ നീക്കം ചെയ്തത്.