കാഞ്ഞങ്ങാട് നഗരത്തിൽ നബിദിന റാലി നടത്തിയ 200 ഓളം പേർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. ജമാഅത്ത് കമ്മിറ്റിയുടെയും ആറങ്ങാടി ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നബിദിന റാലിക്കെതിരെയാണ് പോലീസ് ശനിയാഴ്ച വൈകുന്നേരം കേസെടുത്തത്. ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു റാലി. പൊലീസിന്റെ ആജ്ഞ ലംഘിച്ച് ഗതാഗതം പൂർണമായും തടസ്സപ്പെടുത്തിയെന്നാണ് കേസ്.