സ്വദേശി കൂട്ടക്കൽ വീട്ടിൽ മിബിൻ, എറണാകുളം കണയന്നൂർ പൊന്നൂക്കര സ്വദേശി മാളിയേക്കർ വീട്ടിൽ മനു ഗോഡ്‌വിൻ എന്നിവരേയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ പുതുക്കാട് പോലീസ് പിടികൂടിയത്. ഇന്ന് രാവിലെ പാലിയേക്കര ടോൾപ്ലാസയ്ക്ക് സമീപം നടത്തിയ പരിശോധനയിൽ ഇവരിൽ നിന്നും വിൽപനയ്ക്കായി സൂക്ഷിച്ച മാരക രാസലഹരിയായ 15 ദശാംഷം 25 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.