ബി എം എസ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ഭാഗമായി സമരം പ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിച്ചു. ഇന്ന് വൈകുന്നേരം പട്ടാമ്പി മാരാർജി ഭവനിൽ ആയിരുന്നു കൺവെൻഷൻ നടന്നത്. ബിഎംഎസ് പാലക്കാട് ജില്ല പ്രസിഡൻറ് സലിം തെന്നിലാപുരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിൻറെ തൊഴിലാളി ദ്രോഹ ജനവിരുദ്ധ നടപടികൾക്കെതിരെ എന്ന മുദ്രാവാക്യം ഉയർത്തിയാണ് ബി എം എസ് സംസ്ഥാന വ്യാപക പ്രക്ഷോഭം നടത്തുന്നത്. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 14 വരെയാണ് സമരം നടക്കുന്നത്.