വളപട്ടണം മുതല്‍ താഴെചൊവ്വ വരെയുള്ള ദേശീയപാത റീ ടാറിങ് നടത്തണമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ദേശീയപാത അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. കളക്ടറേറ്റില്‍ തിങ്കളാഴ്ച്ച പകൽ 2ഓടെ മന്ത്രിയുടെ അധ്യക്ഷതയില്‍ കെ.വി സുമേഷ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗ ത്തിലാണ് നിര്‍ദ്ദേശം. മഴ പെയ്തു പൊട്ടിപൊളിഞ്ഞ റോഡില്‍ ചെറിയ രീതിയിലുള്ള അറ്റകുറ്റപ്പണിക ളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇത് ഗതാ ഗത കുരുക്കിന് കാരണമാകുന്നുണ്ട്. അറ്റകുറ്റപ്പണി ഒഴിവാക്കി റീ ടാറിങ് നടത്തണമെന്ന് ദേശീയപാത അതോറിറ്റിയോടും കരാര്‍ കമ്പനിയോടും മന്ത്രി ആവശ്യപ്പെട്ടു.