പത്തനംതിട്ട: പത്തനംതിട്ട കോളജ് ജംഗ്ഷനിൽ ഓടയുടെ സ്ലാബ് തകർന്ന് സ്വകാര്യ ബസ് ഓടയിൽ താഴ്ന്നു. ബുധനാഴ്ച രാവിലെ 10 മണിയോടെ കാതോലിക്കേറ്റ് കോളജ് ജംഗ്ഷനിലാണ് സംഭവം. അടൂരിൽനിന്നും പത്തനംതിട്ടയിലേക്ക് വന്ന ബസാണ് സ്ലാബ്തകർന്ന് ഓടയിൽ താഴ്ന്നത്. മറ്റൊരു ബസിന് സൈഡ് കൊടുക്കവെ ഓടയുടെ മുകളിലേക്ക് കയറ്റി നിർത്തി യാത്രക്കാരെ ഇറക്കുമ്പോഴാണ് സ്ളാബ് തകർന്നത്. സദാസമയവും തിരക്ക് അനുഭവപ്പെടുന്ന റോഡാണിത്' ഈ ഭാഗത്തെ ഓടയുടെ സ്ലാബുകൾ മുഴുവൻ തകർന്ന നിലയിലാണ്.