കോട്ടയം കോതനല്ലൂര്‍ പറക്കാട്ട് അനിരുദ്ധ് വിജയന്‍ ആണ് ശനിയാഴ്ച രാത്രി പിടിയിലായത്. ഇടുക്കി എക്‌സൈസ് ഇന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് കുമാറും സംഘവുമാണ് പരിശോധന നടത്തിയത്. മേഖലയിലെ റിസോര്‍ട്ടിലുള്ളവര്‍ക്ക് വില്‍ക്കാനാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതി മൊഴി നല്‍കി. ഓണത്തോടനുബന്ധിച്ച് ലഹരി ഉപയോഗം തടയാന്‍ എക്സൈസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ ഉള്‍പ്പെടെ പരിശോധന നടത്തിവരുന്നു. കൂടാതെ വ്യാജമദ്യ നിര്‍മാണവും വില്‍പ്പനയും തടയാന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകളും നടക്കുന്നുണ്ട്.