ഹരിത കേരളം മിഷൻ പച്ചത്തുരുത്ത് പുരസ്ക്കാര നിർണ്ണയത്തിൽ പത്തനംതിട്ട ജില്ലയിൽ നിന്ന് ഒൻപത് പച്ചത്തുരുത്തുകൾ സംസ്ഥാന തല പുരസ്കാര നിർണയത്തിന് തെരഞ്ഞെടുക്കപ്പെട്ടു. തദ്ദേശ സ്ഥാപനതലത്തിൽ തുമ്പമൺ കുടമാങ്കൽ പച്ചത്തുരുത്ത്, കൊടുമൺ മുല്ലോട്ടുഡാം പച്ചത്തുരുത്ത്, ചെന്നീർക്കര ചെന്തിട്ട പച്ചത്തുരുത്ത് എന്നിവയാണ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ വന്നത്.