കളമശ്ശേരി പൂജാരി വളവിന് സമീപം സ്ഥിതി ചെയ്യുന്ന ഗ്ലാസ് വേൾഡ് എന്ന സ്ഥാപനത്തിൽ ലോറിയിൽ നിന്ന് ഗ്ലാസ് ഇറക്കുന്നതിനിടെ അപകടം.ഗ്ലാസ് മറിഞ്ഞുവീണ് അസം സ്വദേശിയായ തൊഴിലാളി മരിച്ചു.ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്.അസം സ്വദേശി അനില്‍ പട്ടനായി എന്ന തൊഴിലാളിയുടെ ദേഹത്തേക്ക് ഗ്ലാസ് വീഴുകയായിരുന്നു. അപകടം ഉണ്ടായി ഉടൻ തന്നെ തൊഴിലാളികൾ ഫയർഫോഴ്സിൽ വിവരം അറിയിച്ചു.ഉദ്യോഗസ്ഥർ എത്തി ഗ്ലാസുകൾ പൊട്ടിച്ചു നീക്കി തൊഴിലാളിയെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു