ക്യാന്‍സര്‍ രോഗിയും നിര്‍ധനയുമായ കോഴിമല സ്വദേശി പുതുപ്പറമ്പില്‍ ഓമന കെ ബി കഴിഞ്ഞ മാസം 29ആം തീയതി മുതലാണ് ഗ്രാമപഞ്ചായത്ത് ഓഫീസ് പടിക്കല്‍ നിരാഹാര സമരം നടത്തുന്നത്. പിഎംഎവൈ പദ്ധതി പ്രകാരം അനുവദിച്ച വീട് നിര്‍മ്മിക്കാന്‍ പെര്‍മിറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. മന്ത്രി റോഷി ആഗസ്റ്റിന്‍ പല പ്രാവശ്യം പ്രശ്‌നം പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും മുഖം തിരിക്കുന്നു എന്നാണ് യുഡിഎഫിന്റെ ആരോപണം. രോഗിയായ വീട്ടമ്മ നടത്തുന്ന സമരത്തില്‍ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും അടിയന്തരമായി ഇടപെടണമെന്നും നേതാക്കള്‍ പറഞ്ഞു.