നാറാത്ത് ആലിൻങ്കീഴിൽ കാർ നിയന്ത്രണം വിട്ടു മരത്തിൽ ഇടിച്ചു തകർന്നു. ഞായറാഴ്ച്ച രാവിലെ ആറു മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഡ്രൈവർ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. എന്നാൽ ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം പൂർണമായും തകർന്നിട്ടുണ്ട്. പ്രഭാത സവാരി നടത്തുന്നവർ അപകട സമയം ഇല്ലാതിരുന്നതും ദുരന്തമൊഴിവാക്കി.