മസ്തിഷ്ക മരണത്തെത്തുടർന്ന് അവയവ ദാനം ചെയ്ത ഐസക് ജോർജ്ജിന്റെ തലവൂർ വടകോട് ബഥേൽ ചരുവിളവീട്ടിലെ അന്ത്യയാത്രാ ചടങ്ങുകൾ അക്ഷരാർത്ഥത്തിൽ കണ്ണീരിൽ കുതിർന്നു. വെള്ളിയാഴ്ച മുതൽ നാടിന്റെ നാനാഭാഗത്തുനിന്നും ഐസക് ജോർജ്ജിന് അന്തിമോപചാരമർപ്പിക്കാൻ ആളുകൾ എത്തിക്കൊണ്ടിരുന്നു. ശനിയാഴ്ച്ച രാവിലെയോടെ ഇവിടേക്ക് ജനപ്രവാഹമായി.