പനമരം നെല്ലിയമ്പം ചോലയിൽ ബാപ്പു ആണ് മരണപ്പെട്ടത്.78 വയസ്സായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. ടൗണിലൂടെ നടന്നു പോകുമ്പോൾ കാറിടിക്കുകയായിരുന്നു.ഉടനെ വയനാട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.