ട്രെയിനിൽ നിന്ന് തെറിച്ച് വീണ് പട്ടാമ്പി സ്വദേശി യുവാവിന് ദാരുണാന്ത്യം. പരുതൂർ മലയാട്ടിൽ തൊടി സുബ്രഹ്മണ്യന്റെ മകൻ 20 വയസുകാരന് വിഷ്ണുവാണ് മരിച്ചത്. തൃശൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്.ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. തൃശൂർ ഭാഗത്തേക്ക് വരികയായിരുന്ന ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടിവ് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു.തൃശൂർ റെയിൽവേ സ്റ്റേഷന് അര കിലോമീറ്റർ മുൻപ് മിഠായി ഗേറ്റിനടുത്ത് വച്ചായിരുന്നു അപകടം. തെറിച്ച് വീണയുടൻ ട്രെയിൻ നിർത്തി.