വേട്ടാമ്പാറയിൽ പോത്താനിക്കാട്ട് ജെയിംസ് ജോസഫിൻ്റെ നാലേക്കർ സ്ഥലത്ത് ജോൺസൺ, യോഹന്നാൻ എന്നിവർ പാട്ടത്തിനെടുത്ത് ചെയ്ത പൈനാപ്പിൾ കൃഷിയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന ഫെൻസിംഗ് മറികടന്നാണ് കാട്ടാനക്കൂട്ടം പൈനാപ്പിൾ തോട്ടത്തിൽ പ്രവേശിച്ചത്. മൂപ്പെത്താറായ ആയിരക്കണക്കിന് പൈനാപ്പിളുകളാണ് ആനകൾ ചവിട്ടിയരച്ചത്. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.