തിരുവല്ല : നിരണത്ത് നിന്നും മക്കൾക്കൊപ്പം കാണാതായ യുവതിയുടെ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കവിയൂർ ഞാലിക്കണ്ടം മാറമല വീട്ടിൽ അനീഷ് മാത്യു (32) നെയാണ് ഞാലിക്കണ്ടത്തെ കുടുംബവീട്ടിൽ ഞായറാഴ്ച വൈകിട്ട് നാലരയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. നിരണം അഞ്ചാം വാർഡിൽ കാടുവെട്ടിൽ വീട്ടിൽ റീന കെ ജെയിംസിനെയും രണ്ട് മക്കളെയുമാണ് രണ്ടാഴ്‌ച മുമ്പ് കാണാതായത്. തുടർന്ന് റീനയുടെ സഹോദരൻ പുളിക്കീഴ് പോലീസിൽ പരാതി നൽകിയിരുന്നു .