കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ആൺസുഹൃത്തിന്റെ ഫ്‌ളാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ അത്തോളി സ്വദേശിനിയായ വിദ്യാർത്ഥിനി ആയിഷ റഷയുടെ മരണത്തിൽ കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണെന്ന് നടക്കാവ് പോലീസ് ഇന്ന് ഉച്ചയ്ക്ക് 12ന് പറഞ്ഞു. ആൺസുഹൃത്ത് മലാപ്പറമ്പിലെ ജിം പരിശീലകനായ വേങ്ങേരി കണ്ണാടിക്കൽ സ്വദേശിയായ ബഷീറുദ്ദീനെതിരേ കേസെടുത്തിട്ടില്ലെങ്കിലും നിർണായകമായ പല വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ബഷീറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത