കുന്നത്ത് സുകുമാരന്റെ ഓട്ടോറിക്ഷയാണ് കത്തിച്ച നിലയിൽ കണ്ടെത്തിയത്. ഈന്തനാകുന്നിലെ ആൾതാമസം ഇല്ലാത്ത വീടിൻറെ പോർച്ചിൽ ആണ് സ്ഥിരമായി രാത്രിയിൽ വാഹനം പാർക്ക് ചെയ്തിരുന്നത്. ഇന്നലെ രാത്രിയിൽ ഓട്ടം കഴിഞ്ഞ് വാഹനം പാർക്ക് ചെയ്തതാണ്. പുലർച്ചയാണ് ആളുകൾ വാഹനം കത്തിയത് കണ്ടെത്തിയത്.