രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തില്‍ മാധ്യമ ങ്ങളോട് പ്രതികരിച്ച് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. രാഹുലിന്‍റെ രാജി സാധ്യത തള്ളാതെയു ള്ള പ്രതികരണമായിരുന്നു അദ്ദേഹത്തിന്‍റേത്. മുതി ർന്ന നേതാക്കളുമായി ചർച്ച നടത്തുന്നെന്നും അഭ്യൂ ഹങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം പറഞ്ഞു. താനും പ്രതിപക്ഷ നേതാവും വിഷയത്തിൽ ചർച്ച ചെയ്തിട്ടുണ്ട്. മുതിർന്ന നേതാ ക്കളുമായി ഇതു സംബന്ധിച്ച് കൂടിയാലോചന നട ക്കുന്നുണ്ട്. ആലോചിച്ച് ഉചിതമായ തീരുമാനം ഉചി തമായ സമയത്ത് അറിയിക്കുമെന്നും സണ്ണി ജോസ ഫ്. ഞായറാഴ്ച്ച പകൽ 2 ഓടെ ഇരിട്ടിയിലെ വീട്ടിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.