ചാരുംമൂട് : ടൂറിസ്റ്റ് ബസിൽ കേബിൾ കുരുങ്ങിയതോടെ ഒടിഞ്ഞു വീണ വൈദ്യുതി പോസ്റ്റിനടിയിൽ പെട്ട് തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ മരിച്ചു. നൂറനാട് പഞ്ചായത്ത് രണ്ടാം വാർഡിൽ ചെറുമുഖ ഐരാണിക്കുഴി, ഇടയിലവാലിൽ വീട്ടിൽ ശാന്തമ്മ (53)ആണ് മരണപ്പെട്ടത്. ചെറുമുഖ വാർഡിൽ പാറ്റൂർ മഹാദേവ ക്ഷേത്രത്തിന് സമീപം വച്ച് വൈകിട്ട് ആണ് സംഭവം.