കോഴിക്കോട്: താമരശ്ശേരി-വയനാട് ചുരം റോഡിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ജില്ലാ കലക്ടർ ഡോ. സ്‌നേഹിൽ കുമാർ സിംഗിന്റെ നിർദേശപ്രകാരം എൻഐടിയിലെ വിദഗ്ധ സംഘം പരിശോധന നടത്തി. എൻഐടി സിവിൽ വിഭാഗം പ്രൊഫസർ സന്തോഷ് ജി തമ്പി, അസി. പ്രൊഫസർമാരായ പ്രദീക് നേഗി, അനിൽകുമാർ, റിസർച്ച് ഫെലോ മനു ജോർജ് എന്നിവരടങ്ങിയ സംഘമാണ് ഇന്ന് രാവിലെ മുതൽ വൈകീട്ടുവരെ സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയത്. മണ്ണിടിച്ചിലുണ്ടായ പ്രദേശത്തിന്റെയും സമീപ പ്രദേശങ്ങളുടെയും ദൃശ്യങ്ങൾ ഡ്രോൺ ഉപയോഗിച്ചുള്ള റിയൽ ടൈം കൈനമാറ്റിക് സർ