Thiruvananthapuram, Thiruvananthapuram | Aug 21, 2025
സമ്പൂർണ സാക്ഷരതനേടി രാജ്യത്തിന് അഭിമാനമായ കേരളം എല്ലാരേയും ഉൾച്ചേർത്തുള്ള സമീപനത്തിലൂടെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടുന്ന ആദ്യ സംസ്ഥാനമായി വീണ്ടും മാതൃകയായതായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി കേരളം മാറിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്നു വൈകിട്ട് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ഡിജി കേരളം പദ്ധതിയുടെ രണ്ടാം ഘട്ടമായി അവകാശരേഖകളും പ്രധാന സർട്ടിഫിക്കറ്റുകളും ഡിജിറ്റലൈസ് ചെയ്ത് ഡിജിലോക്കറുമായി ബന്ധിപ്പിക്കും.