കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹരജി കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി മേൽ കോടതിയിലേക്ക് മാറ്റി. കേസിന്റെ തുടർ നടപടികൾ ജില്ലാ സെഷൻസ് കോടതിയിലേക്കാണ് മാറ്റിയത്. കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റണമെന്ന് ദിവ്യയുടെ അഭിഭാഷകൻ അഡ്വ. കെ. വിശ്വൻ്റെവാദം അംഗീകരിച്ചാണ് കോടതി നടപടി. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് മുഹമ്മദലി ഷഹഷാദാണ് വെള്ളിയാഴ്ച്ച പകൽ 12 ഓടെ കേസിൽ വിധി പറഞ്ഞത്. തുടരന്വേഷണം വേണമോയെന്നുള്ള കാര്യത്തിൽ മേൽ കോടതി തീരുമാനമെടുക്കും.