മാങ്കുളം ഗ്രാമപഞ്ചായത്തിൽ വനം വകുപ്പും, റവന്യൂ വകുപ്പും ചേർന്ന് നടത്തുന്ന അതിർത്തി നിർണയി സർവ്വേയുടെ ഭാഗമായി കല്ല് സ്ഥാപിച്ചതിൽ ആക്ഷേപവുമായാണ് പ്രദേശവാസികൾ രംഗത്തെത്തിയത്. വർഷങ്ങളായി കൈവശം വച്ചിരിക്കുന്ന പട്ടയഭൂമിയിലാണ് ആളുകൾ ഇല്ലാത്ത സമയം ഉദ്യോഗസ്ഥർ കല്ല് സ്ഥാപിച്ചത്. പട്ടയ ഭൂമിയും കൂടി വനമാക്കി മാറ്റുവാൻ ഉള്ള നീക്കം ആണ് നടക്കുന്നതെന്നാണ് ആരോപണം.