റാന്നി പെരുനാട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയ്‌ക്ക് മുന്നിൽ നിക്ഷേപകരും പോലീസുമായി സംഘർഷം.പണം ആവശ്യപ്പെട്ടെത്തിയ നിക്ഷേപകർ സൊസൈറ്റിയ്‌ക്ക് ഉള്ളിലേക്ക് കടക്കുവാൻ ശ്രമിച്ചപ്പോൾ പോലീസ് തടഞ്ഞു.തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റ മുണ്ടായി.ബാങ്കിലെ നിക്ഷേപകരുടെ നേതൃത്വത്തിൽ നേരത്തെ മുതൽ പ്രതിഷേധം നടക്കുന്നുണ്ട്.