കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ആൺസുഹൃത്തിന്റെ വാടകവീട്ടിൽ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. മലാപ്പറമ്പിലെ ജിം പരിശീലകനായ വേങ്ങേരി കണ്ണാടിക്കൽ സ്വദേശിയായ ബഷീറുദ്ദീനെയാണ് അറസ്റ്റ് ചെയ്തതെന്ന് നടക്കാവ് പോലീസ് ഇന്ന് രാത്രി എട്ടരയോടെ അറിയിച്ചു. പെൺകുട്ടി മരിച്ച അന്നുതന്നെ പോലീസ് കസ്റ്റഡിയിലെടുത്ത ബഷീറുദ്ദീനെ കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ഇന്ന് രാത്രി പോല