പെരിന്തൽമണ്ണ മണ്ണാർമലയിലെ അപകടകാരിയായ പുലിയെ പിടികൂടുക. മനുഷ്യരെ പുലി പിടിക്കും മുൻപ് നടപടി എടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മണ്ണാർമല പൗരസമിതിയുടെ നേതൃത്വത്തിൽ നിലമ്പൂർവനം ഡിവിഷൻ ഓഫിസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.പെരിന്തൽമണ്ണ മണ്ണാർമലയിൽ നിരവധി തവണ സി.സി.ടി.വിയിൽ പുലിയുടെ ദൃശ്യം ലഭിക്കുകയും,ബൈക്ക് യാത്രക്കാർക്ക്നേരെ ആക്രമണങ്ങൾ ഉണ്ടായിട്ടും അപകടകാരിയായ പുലിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ചായിരുന്നു ധർണ സമരം സംഘടിപ്പിച്ചത്.