കോഴഞ്ചേരി:അയിരൂര്‍ ചെറുകോല്‍പ്പുഴയില്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്‍റ് എം.എം. വര്‍ഗീസിനെ ആള്‍ക്കൂട്ട വിചാരണ നടത്തി ക്രൂരമായ മര്‍ദ്ദിച്ച സി.പി.എം നേതാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ സതീഷ് കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു. വാര്‍ഡ് പ്രസിഡന്‍റിനെതിരായി എതിരായി എന്തെങ്കിലും ആരോപണം ഉണ്ടെങ്കില്‍ നിയമപരമായി അന്വേഷിക്കുന്നതിന് പകരം സി.പി.എം നേതാക്കള്‍ നിയമം കയ്യിലെടുക്കയായിരുന്നു