സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ നാല്‍പത്തിരണ്ടാം സംസ്ഥാന സമ്മേളനത്തിന് മലപ്പുറത്ത് തുടക്കമായി മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം മുസ്ലിം ലീഗ് ദേശീയ ജനറൽ സിക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ ഇന്ന് 12 മണിക്ക് ഉത്ഘാടനം ചെയ്തു.കഴിഞ്ഞ ഒൻപത് വർഷക്കാലമായി ജനദ്രോഹ നടപടികളുമായാണ് പിണറായി സർക്കാർ മുന്നോട്ട് പോയതെന്നും ജീവനക്കാരോട് പോലും ഈ സമീപനത്തിൽ മാറ്റം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.