മലയാറ്റൂരിൽ വീട്ടിലെ ശുചിമുറിയിൽ നിന്നും മലമ്പാമ്പിനെ പിടികൂടി.മലയാറ്റൂർ പോസ്റ്റ് ഓഫീസിന് സമീപത്ത് താമസിക്കുന്ന ഓമനയുടെ വീട്ടിലെ ശുചി മുറിയിൽ നിന്നുമാണ് മലമ്പാമ്പിനെ പിടികൂടിയത്. ഇന്നലെ രാത്രിയാണ് വീട്ടുകാർ പാമ്പിനെ ആദ്യം കാണുന്നത്.പിടികൂടാൻ ശ്രമിച്ചപ്പോൾ ശുചിമുറിയിലേക്ക് ഇഴഞ്ഞു കയറുകയായിരുന്നു.തുടർന്ന് വീട്ടുകാർ സൂചിമുറി പൂട്ടിയിടുകയും ഇന്ന് രാവിലെ പാമ്പ് പിടുത്തക്കാരൻ ആയ ഷിജുവിനെ വിവരം അറിയിക്കുകയും ആയിരുന്നു.രാവിലെ എട്ടുമണിയോടെ എത്തിയ ഷിജു നടത്തിയ പരിശോധനയിലാണ് പാമ്പിനെ പിടികൂടിയത്.