വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ നിന്നും 22 ഗ്രാം മെത്താംഫിറ്റാമിൻ പിടികൂടി. ഇന്നലെ വൈകീട്ട് പാലക്കാട് ഐബിയും വാളയാർ ചെക്ക് പോസ്റ്റ് ടീമും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. ബാംഗ്ലൂർ എറണാകുളം റൂട്ടിൽ ഓടുന്ന എയർ ബസിൽ നിന്നാണ് മെത്താംഫിറ്റാമിൻ പിടികൂടിയത്. എറണാകുളം തൃപ്പൂണിത്തറ സ്വദേശി നിതീഷ് ജോൺ എന്ന യുവാവിന്റെ കയ്യിൽ നിന്നാണ് കണ്ടെടുത്തത്.