2019 20 കാലഘട്ടത്തില്‍ ആണ് ഉടുമ്പഞ്ചോലയില്‍ ഹരിത ചോല എന്ന പേരില്‍ സൗന്ദര്യ വത്കരണ പദ്ധതി ആവിഷ്‌കരിച്ചത്. പഞ്ചായത്തിലൂടെ കുമളി മൂന്നാര്‍ റോഡ് കടന്നു പോകുന്ന ഭാഗങ്ങളില്‍ റോഡിന് ഇരുവശത്തും അരളി ചെടികള്‍ നട്ട് പരിപാലിയ്ക്കുക, വിവിധ മേഖലകളില്‍ വേസ്റ്റ് ബിന്നുകള്‍, തുമ്പൂര്‍ മൂഴി മോഡല്‍ മാലിന്യ സംസ്‌കരണം, തുടങ്ങിയ വിവിധ പദ്ധതികളാണ് പ്രഖ്യാപിച്ചത്. ആകെ 20 ലക്ഷം രൂപയാണ് വകയിരുത്തിയത്. പദ്ധതിയില്‍ വന്‍ അഴിമതി നടന്നിട്ടും അന്വേഷണം നടക്കുന്നില്ലെന്നാണ് ആരോപണം. പണം നഷ്ടമായതല്ലാതെ സൗന്ദര്യവത്കരണ പദ്ധതിയും നടപ്പിലായില്ല.