നിലമ്പൂർ പുതിയ ബസ് സ്റ്റാന്റിലെ ശൗചാലയം അടച്ച് ഇടേണ്ടി വന്നത്. പാടം നികത്തി ഉണ്ടാക്കിയ ബസ് സ്റ്റാന്റ് ആയതു കൊണ്ടെന്ന് എൽ.ഡി.എഫ്. ബസ് സ്റ്റാന്റും ശൗചാലയവും എന്തുകൊണ്ട് അടച്ചിടേണ്ടി വന്നു. ഇതിന് ഉത്തരവാദി ആര് എന്ന വിഷയത്തിൽ ബസ് സ്റ്റാന്റിൽ നടത്തിയ എൽ.ഡി.എഫ് പ്രതികരണ സദസിലാണ് യു.ഡി.എഫിനും ആര്യാടൻ ഷൗക്കത്തിനുമെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്.