കൊരട്ടി തിരുമുടിക്കുന്ന് സ്വദേശി മരോട്ടിക്കുടി വീട്ടിൽ ഷിന്റോയെയാണ് ചാലക്കുടിയിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 10 ന് രാത്രിയിലാണ് ശ്രീനാരായണപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിപ്പൊളിച്ച് 7500 രൂപയോളം കവർന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുകയായിരുന്നു. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.