പുതിയ ദേശീയ പാതയുടെ പ്രവൃത്തി നടക്കുന്നതിനാൽ നടാൽ okup സ്കൂൾ പരിസരത്ത് റോഡ് അടച്ച് വാഹനങ്ങളെ വഴി തിരിച്ച് വിട്ടതിൽ പ്രതിഷേധിച്ച് കണ്ണൂർ-തോട്ടട -തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകൾ വ്യാഴാഴ്ച്ചയും പണിമുടക്കി. അതേ സമയം ബസ് പണിമുടക്ക് അവസാനിപ്പിക്കാൻ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മണ്ഡലം എംപിയുമായ കെ.സുധാകരൻ ജില്ലാ കളക്ടർക്ക് വ്യാഴാഴ്ച്ച പകൽ 11 ഓടെ കത്ത് നൽകി. സ്വകാര്യ ബസ് സമരം സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിച്ചിരിക്കുകയാണ്.