തിരുവോണ ദിവസം പിതാവിന്റെ ക്രൂരത. പാണത്തൂരിൽ മകളെയും 10 വയസ്സുകാരിയും ആസിഡ് ഒഴിച്ച് കൊല്ലാൻ ശ്രമം.സംഭവത്തിൽ കേസെടുത്ത രാജപുരം പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു. പാണത്തൂർ പാറക്കടവിൽ വെള്ളിയാഴ്ച രാവിലയോടെയാണ് സംഭവം. കർണാടക കരിക്കെ സ്വദേശി കെ എം നീനു മോൾ 17,അമ്മാവൻ പാറക്കടവിലെ മോഹനന്റെ മകൾ എം മനിയ 10 എന്നിവർക്ക് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. ഇരുവരെയും കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.