പുറമറ്റം വെണ്ണിക്കുളത്തുള്ള പെഗാസസ് ഫിറ്റ്നസ് സെന്ററിൽ നടന്ന ആക്രമണത്തിൽ ജീവനക്കാരനായ യുവാവിന് ഗുരുതരമായി പരിക്കേറ്റ കേസിൽ രണ്ടു പ്രതികളെകൂടി കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. നാലാം പ്രതി പുറമറ്റം പടുതോടുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സനു സജി ജോർജ്ജ് (24), അഞ്ചാം പ്രതി പുറമറ്റം പടുതോട് മരുതുകാലായിൽ വീട്ടിൽ ഷഹനാസ് (-28) എന്നിവരാണ് പിടിയിലായത്.