അടൂർ പള്ളിക്കലിൽ വീടിന് തീ പിടിച്ച് ഗൃഹനാഥൻ തീപ്പൊള്ളലേറ്റു മരിച്ചു.പള്ളിക്കൽ പഞ്ചായത്തിൽ 2 -ാം വാർഡിൽ ശ്രേയസ് ഭവനിൽ ശിവൻകുട്ടി (47) ആണ് മരിച്ചത്.മൃതദേഹം കത്തി കരിഞ്ഞ നിലയിലായിരുന്നു.വിവാഹിതനായ ഇദ്ദേഹം തനിച്ചായിരുന്നു വീട്ടിൽ താമസം. കുടുംബ പ്രശ്നങ്ങൾ ഉള്ളതായി പറയുന്നു. ഇന്ന് രാവിലേ നാട്ടുകാരാണ് വീടിന് തീ പിടിക്കുന്ന വിവരം അടൂർ ഫയർ ഫോഴ്സിൽ അറിയിക്കുന്നത്.ഫയർ ഫോഴ്‌സ് സംഘം ഉടൻ സ്ഥലത്തെത്തി. സേന സംഭവസ്ഥലത്ത് എത്തിയപ്പോൾ കോൺക്രീറ്റ് മേൽക്കൂരയും മൂന്ന് ബഡ് റൂമുകളുമുള്ള കെട്ടിടത്തിലെ ഒരു ബഡ് റൂമിൽ നിന്നും പുകയുയരുന്നുണ്ടായിരുന്നു.