പത്തനംതിട്ട: തിരുവല്ല പോലീസ് രജിസ്റ്റർ ചെയ്ത ദേഹോപദ്രവക്കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിലായി.തിരുവല്ല പടിഞ്ഞാറ്റോതറ കൈച്ചിറ മാളിയേക്കൽ പുത്തൻവീട്ടിൽ എം കെ മഞ്ജേഷ് (35) ആണ് ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ നിരസിക്കപ്പെട്ടതിനെത്തുടർന്ന് 8ന് തിരുവല്ല പോലീസ് സ്റ്റേഷനിൽ ഹാജരായതിനെതുടർന്നാണ് അറസ്റ്റിലായത് . കഴിഞ്ഞ ജൂലൈ 4ന് വൈകിട്ട് 5.30ന് കുറ്റൂർ കാഞ്ഞിരത്താംമോടിയിൽ വച്ച് കാർ യാത്രികരായ കുടുംബത്തെ ആക്രമിച്ച സംഭവത്തിലെ മൂന്നാം പ്രതിയായ ഇയാൾ ഒളിവിലായിരുന്നു.