ടെറസിൻ്റെ മുകളിൽ സൂക്ഷിച്ചിരുന്ന പാത്രങ്ങൾ ചാക്കിലാക്കി കൊണ്ടുപോകുന്നത് കണ്ട ഔസേഫ് സ്ത്രീയെ തടയാൻ ശ്രമിച്ചെങ്കിലും ഔസേഫിനെ തട്ടിമാറ്റി ഇവർ രക്ഷപ്പെടുകയായിരുന്നു. ഔസേഫ് ഒച്ചവെച്ചതോടെ ഓടികൂടിയ നാട്ടുകാർ സ്ത്രീയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പ്രദേശത്തെ വയോധികർ മാത്രമുള്ളതും ആളില്ലാത്ത വീടുകളും കേന്ദ്രീകരിച്ച് സംഘങ്ങളായി എത്തുന്ന നാടോടി സ്ത്രീകൾ മോഷണം നടത്തുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.