കണ്ണൂർ: നഗരത്തിലെ കോളേജിലെ ഓണാഘോഷ ത്തിനിടെ വിദ്യാർഥികളുടെ കൂട്ടത്തല്ല്. ഒരു വിദ്യാർ ഥിയെ കൂട്ടം ചേർന്ന് മർദ്ദിക്കുന്നതിൻ്റെ ദൃശ്യം തിങ്ക ളാഴ്ച്ച പകൽ 11 മുതൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. കോളേജ് ഓഫ് കൊമേഴ്സി ലെ ബി.കോം രണ്ടാം വർഷ വിദ്യാർഥിയായ മുഴപ്പി ലങ്ങാട് കെട്ടിനകം സ്വദേശി സൽമാനുൽ ഫാരിസ് എന്ന വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. ആഗസ്ത് 30 ശനിയാഴ്ച്ച കോളേജിലെ ഓണാഘോഷ ദിവസമാ യിരുന്നു സംഭവം.മൂന്നാം വർഷ വിദ്യാർഥികളായ 10 ഓളം പേർ ചേർന്നാണ് മർദ്ദിച്ചതെന്ന് ടൗൺ സ്റ്റേഷ നിൽ നൽകിയ പരാതിയിൽ പറയുന്നു.