പിടിപി നഗറില്‍ റവന്യൂ വകുപ്പിന്റെ ഇടുക്കി ജില്ലാതല യോഗത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുന്ന വഴിയാണ് വാഴൂര്‍ സോമന്‍ എംഎല്‍എയ്ക്ക് ഹൃദയാഘാതമുണ്ടായത്. തുടര്‍ന്ന് റവന്യൂ മന്ത്രിയുടെ വാഹനത്തില്‍ അദ്ദേഹത്തെ ഉടന്‍ തന്നെ ശാസ്തമംഗലത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. പീരുമേട്ടില്‍ നിന്ന് സിപിഐ എംഎല്‍എ ആയാണ് വാഴൂര്‍ സോമന്‍ നിയമസഭയിലെത്തിയത്. 1835 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സിറിയക് തോമസ് ആയിരുന്നു വാഴൂര്‍ സോമന്റെ എതിരാളി.