ചായ്യോം നരിമാളത്തെ കരാറുകാരനായ സുരേഷ് പെരുങ്കുളത്തിന്റെ വീട്ടിൽ കവർച്ച ശ്രമം നടത്തിയ കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവിനെ നിലേശ്വരം എസ് ഐ കെ വി രതീശനും സംഘവും മൂന്ന് മണിക്കൂറോളം നീണ്ട തിരച്ചലിൽ സാഹസികമായി പിടികൂടി. പശ്ചിമബംഗാളി തിരുതാമസകാരനും മൂവാറ്റുപുഴ സ്വദേശിയുമായ നൗഫലിനെയാണ് വ്യാഴാഴ്ച രാവിലെ നരിമാളത്ത് വെച്ച് പിടികൂടിയത്